സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക: അംഗന്‍വാടി വര്‍ക്ക്സ് ആന്റ്‌ ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും അംഗീകരിക്കുന്നത് വരെ മിനിമം വേതനം 26000 രൂപഅനുവദിക്കണമെന്നും, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നുംപോഷകാഹാര വിതരണത്തിന്റെ ഭാഗമായുള്ള പോഷണ്‍ട്രാക്കര്‍ പദ്ധതിയിലെ അപാകതകള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുടങ്ങിക്കിടക്കുന്ന ടി എ .അനുവദിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന അംഗന്‍വാടി വര്‍ക്ക്‌സ് ആന്റ് ഹെല്‍പ്പ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രോജക്ട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കുന്നുമ്മല്‍ എകെജി സെന്ററില്‍ നടന്ന സമ്മേളനം സിഐടിയുജില്ല കമ്മിറ്റി അംഗം പി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി അംബിക അധ്യക്ഷത വഹിച്ചു.കെ വി രാഗിണി, വി പി വനജ, എം വസന്തകുമാരി കെ പി വിജയകുമാരി, ഇ വി ചന്ദ്രിക,ശോഭന അജാനൂര്‍എന്നിവര്‍ സംസാരിച്ചു. വി സാവിത്രി സ്വാഗതം പറഞ്ഞു.ചടങ്ങില്‍ വച്ച് വിരമിക്കുന്ന അംഗങ്ങളെ ആദരിച്ചു. പുതിയ ഭാരവാഹികള്‍
പി.അംബിക(പ്രസിഡണ്ട്),അനിത കുന്നുമ്മല്‍(വൈസ് പ്രസിഡണ്ട്) , വി .സാവിത്രി(സെക്രട്ടറി), കെ പ്രമീള (ജോയിന്റ്സെക്രട്ടറി).

error: Content is protected !!