ലഹരിക്കെതിരെ പോരാട്ടം കടുപ്പിച്ചു കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്; ഓട്ടോയില്‍ കൊണ്ടു വരികയായിരുന്നു 7025 പാക്കറ്റ് പാന്‍ മസാല പോലീസ് പിടികൂടി

കാഞ്ഞങ്ങാട് : ഓട്ടോയില്‍ കൊണ്ടുവരികയായിരുന്ന 7025 പാക്കറ്റ് പാന്‍ മസാല ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. സംഭവത്തില്‍ മധൂര്‍ പട്ലയിലെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന എ.ഹാരിസിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ചിത്താരിയില്‍ വച്ചാണ് കെ എല്‍ 60 ബി 7226 നമ്പര്‍
ഓട്ടോയില്‍ ലഹരി വസ്തുക്കളുമായി വരുന്നതിനിടെ ഇയാളെ പോലീസ് പിടികൂടിയത്.

മംഗളൂരുവില്‍ നിന്നു മഞ്ചേശ്വരത്തേക്ക് എത്തിച്ച ശേഷം അവിടെ നിന്നു ഓട്ടോയില്‍ കൊണ്ടുവരുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. കാഞ്ഞങ്ങാടും പരിസരത്തും ഹോള്‍സെയില്‍ വില്‍പനയ്ക്കായി നിരോധിത ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് ഇയാള്‍ ആണെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. എസ് ഐ സി.അഖില്‍, പ്രബോഷന്‍ എസ്‌ഐ കെ.വി.ജിതിന്‍, ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡില്‍ പെട്ട സി.പി.സുധീഷ് ഓരി, കെ.പി.അജിത്ത് പള്ളിക്കര, സിവില്‍ പോലീസ് ഓഫിസര്‍ എ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള്‍പിടികൂടിയത്.

error: Content is protected !!