സി.പി.ഐ നേതാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 9 വര്‍ഷം കഠിന തടവും, 60000 രൂപ വീതം പിഴയും

കാസര്‍കോട്: സി.പി.ഐ നേതാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 9 വര്‍ഷം കഠിന തടവും, ( അറുപതിനായിരം രൂപ വീതം പിഴയും. നീര്‍ച്ചാല്‍ ഗ്രാമത്തില്‍ ബാഞ്ചത്തടുക്ക എന്ന സ്ഥലത്ത് വെച്ച് സീതാരാമ എന്നയാളെ തടഞ്ഞു നിര്‍ത്തി കല്ല് ,കത്തി ,വാള്‍ എന്നിവ കൊണ്ട് വയറ്റിനും ,നെഞ്ചിനും കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ബാഞ്ചത്തടുക്ക രവിതേജ.ബി (31), കൈലംകജെ പ്രദീപ് രാജ് കെ എന്ന കുട്ട (31) എന്നിവര്‍ക്കാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചത് ‘ . പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവും അനുഭവിക്കണം. 2016 സെപ്റ്റംബര്‍ മാസം അഞ്ചാം തീയ്യതി രാത്രി ഏഴര മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യുകയും കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് അന്നത്തെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടറും ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പിയുമായ ബാബു പെരിങ്ങേത്താണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി ,അഡ്വ. ചിത്രകല എന്നിവര്‍ഹാജരായിരുന്നു.

error: Content is protected !!