ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

കാഞ്ഞങ്ങാട് : നഴ്‌സിങ് കോളേജിലെഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് നാലു മാസത്തോളം അബോധാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പാണത്തൂരിലെ സദാനന്ദന്‍ ഓമന ദമ്പതികളുടെ മകള്‍ ചൈതന്യകുമാരി (20) ആണ് ചികിത്സയ്ക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്ന് ഉച്ചയോടെ മരണമടഞ്ഞത്.

കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ കെട്ടി തൂങ്ങി ആത്മഹത്യക്കു ശ്രമിച്ചത് . മംഗലാപുരം സ്വകാര്യ ആശുപത്രിയിലും
ശേഷം ദീര്‍ഘകാലം കണ്ണൂര്‍ മിംസ് ഹോസ്പിറ്റലും പിന്നീട് ഒരു മാസത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. ഇത്രയും നാള്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ  നിയന്ത്രണത്തില്‍ ചികിത്സയിലായിരുന്നു.

error: Content is protected !!