മടക്കരയില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

ചെറുവത്തൂര്‍: മടക്കര പാലത്തിനടുത്ത് അടി നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പോലീസ് യുവാവിന് നിന്നും കഞ്ചാവ് പിടികൂടി .മടക്കര
വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒഡീഷ്യ രാജ്‌നഗര്‍ വീരബഞ്ചന്‍ പൂരിലെ പത്മലോചന ഗിരിയെ  (42) ചന്തേര എസ് ഐ കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തു. മടക്കര മൊസോട്ടി ക്വാട്ടേഴ്‌സ് പരിസര ത്ത് വെച്ച് 34 പാക്കറ്റുകളായി സൂക്ഷിച്ച 700 ഗ്രാംകഞ്ചാവ് എസ്.ഐ കെ പി .
സതീഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ രാത്രി 9.30 മണിക്ക് ഇതരസംസ്ഥാനക്കാര്‍ അടി നടത്തുന്നതായ
റിഞ്ഞാണ് പോലീസെത്തിയത്. പോലീസിനെ കണ്ട ഉടന്‍ ഒരു യുവാവ് ഓടി. പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പത്മലോചന ഗിരിയെ
കീഴ്‌പെടുത്തിയത്.

error: Content is protected !!