പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും, ഫര്‍ണീച്ചറുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു

ഉദുമ: 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഉദുമ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും, ഫര്‍ണീച്ചറുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ 10 കുട്ടികള്‍ക്ക് ലാപ്‌ടോപ്പും, 8 പേര്‍ക്ക് ഫര്‍ണിച്ചറുകളു,ം 20000 രൂപ വീതം 10 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുമാണ് വിതരണം ചെയ്തത്. പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുധാകരന്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പി അജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം ബീവി, സൈനബ അബുബക്കര്‍, അംഗങ്ങളായ ശകുന്ദള ഭാസ്‌കരന്‍, ബിന്ദു സുധന്‍, നിര്‍മ്മല അശോകന്‍, ബഷീര്‍ പാക്യര, വിനയകുമാര്‍, നബീസ പാക്യര എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വാഗതവും ബവിത പ്രമോട്ടര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!