കാഞ്ഞങ്ങാട്:ലഹരി നിര്‍മ്മാര്‍ജ്ജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പായിനിന്റെ കാസര്‍ഗോഡ് ജില്ല തല ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു. സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ല അദ്ധ്യക്ഷനുമായ എ.ഹമീദ് ഹാജി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ലഹരി യുവ സമൂഹത്തെ നശിപ്പിക്കുന്ന വിപത്തായി മാറിയിരിക്കുകയാണെന്നും,ഇതിനെതിരെ സമൂഹത്തിന്റെ ജാഗ്രത ഉണ്ടാവണമെന്ന് എ.ഹമീദ് ഹാജി തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 20 വരെയാണ് ജില്ല വിവിധ ഭാഗങ്ങളിലായി ക്യാമ്പായിന്‍ നടക്കുന്നത്
