കാഞ്ഞങ്ങാട്: ജീവകാരുണ്യ മേഖലയില്‍ രണ്ടര പതിറ്റാണ്ടിലേറെ കാലമായി നിസ്തുല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ റമദാന് റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബിഗ് മാളിലാണ് പരിപാടി സംഘടിപ്പിച്ചത്. നൂറോളം കുടുംബങ്ങള്‍ക്ക് റമദാന് കിറ്റുകളും വിവാഹ-ചികില്‍സ-ഭവന നിര്‍മ്മാണ ധനസഹായങ്ങളും വിദ്യാഭ്യാസ എന്‍ഡോവ്മെന്റുകളും തൊഴിലുപകരണങ്ങളും പാവപ്പെട്ട കുട്ടികള്‍ക്ക് പുതുവസ്ത്രവും റിലീഫിന്റെ ഭാഗമായി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ വെച്ച് നല്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. ടി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇര്‍ഷാദ് അസ്ഹരി റമദാന് സന്ദേശം നല്കി. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോക്ടര്‍ ഖാദര്‍ മാങ്ങാട്, പാലക്കി സി കുഞ്ഞഹമ്മദ് ഹാജി, എം രാഘവന്, കെ പി ബാലകൃഷ്ണന്, ഇ കൃഷ്ണന്, കെ സുകുമാരന്‍ മാസ്റ്റര്‍, അഡ്വക്കേറ്റ് എന്‍ എ ഖാലിദ്, സി കെ ആസിഫ്, സുറൂര്‍ മൊയ്തു ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എംപി ജാഫര്‍, ടി കെ സുമയ്യ, പാലാട്ട് ഇബ്രാഹിം, സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ടി.റംസാന് സ്വാഗതവും എം.കെ.ലത്തീഫ് നന്ദിയുംപറഞ്ഞു.
കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി റമദാന് റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു; നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉല്‍ഘാടനം ചെയ്തു
