പയ്യന്നൂര്‍ : പ്രഭാഷകനും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായ പി. അപ്പുക്കുട്ടന് മാസ്റ്റര്‍ (85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് അന്ത്യം.ഏറെക്കാലമായി ചികിത്സയിലായിരുന്നു.മികച്ച വാഗ്മി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സുപരിചിതനായിരുന്നു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു. 1996 മുതല്‍ അഞ്ചു കൊല്ലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്രഭാഷണവും നാടകങ്ങളുമായി അപ്പുക്കുട്ടന് മാസ്റ്റര്‍ കടന്നുചെല്ലാത്ത വഴികള്‍ ഉത്തര മലബാറില്‍ വിര ളമാണ്.ഭാര്യ: പരേതയായ സി.പി. വത്സല. മക്കള്‍: സി.പി. സരിത, സി.പി. ശ്രീഹര്ഷന് (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡല്‍ഹി), സി.പി. പ്രിയദര്ശന് (ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന് (കേരള ഗ്രാമീണ ബാങ്ക്, കുടിയാന്മല), സംഗീത (അസി. പ്രഫസര്‍ ഐ.ഐ.എം ഇന്‍ഡോര്‍), ഹണി (ദുബൈ). പി അപ്പുക്കുട്ടന് മാസ്റ്റ
റുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്‍ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാണ്. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗ
മന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളി
ളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു. കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിന്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകന്‍, നാടക പ്രവര്ത്തകന് എന്നീ നിലകളിലും അപ്പുക്കുട്ടന് ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. അവ സമൂഹത്തെനവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കും. പി.അപ്പുക്കുട്ടന്റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
പ്രഭാഷകനും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായ പി. അപ്പുക്കുട്ടന് മാസ്റ്റര്‍ അന്തരിച്ചു
