പുല്ലൂര്‍ : ഏ കെ ജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്തില്‍ ഹരിതഗ്രന്ഥാലയ പ്രഖ്യാപനവും മാലിന്യ മുക്തനവകേരള ക്യാമ്പയിനും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സീതഹരിതഗ്രന്ഥാലയ പ്രഖ്യാപനം
നടത്തി. എം വി കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു . എ കൃഷ്ണന്‍, പി ലത്തീഫ് എന്നിവര്‍ സംസാരിച്ചു. എം വി നാരായണന്‍ സ്വാഗതവും
കെ കാര്‍ത്ത്യായണി നന്ദിയുംപറഞ്ഞു.
