ദന്തഡോക്ടര്‍ നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറി നിയമവിരുദ്ധമെന്ന് ഐഎംഎ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട്ടെ ദന്തഡോക്ടര്‍ ഡോ. വരുണ്‍ നമ്പ്യാര്‍ നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറി നിയമവിരുദ്ധ വും പ്രത്യാഘാതം സൃഷ്ടിക്കുന്ന തുമാണെന്ന് ഐഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവമാധ്യമങ്ങളില്‍ താന്‍ ഒരു പ്ലാസ്റ്റിക്, കോസ്‌മെറ്റിക് സര്‍ജനാണെന്നവകാശപ്പെട്ടാണ് അദ്ദേഹം ചികിത്സ നട ത്തിവരുന്നതെന്ന് ഐഎംഎ ആരോപിച്ചു. വരുണ്‍ നമ്പ്യാരുടെ യോഗ്യത എംഡിഎസ് മാത്രമാ ണെന്നും ഈ യോഗ്യത കൊണ്ട് പ്ലാസ്റ്റിക് സര്‍ജന്‍ എന്ന് അവകാശപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ഒമ്പത് വര്‍ഷം എംബിബിഎസും മൂന്നുവര്‍ഷം ജനറല്‍ സര്‍ജറിയും രണ്ടുവര്‍ഷം പ്ലാസ്റ്റിക് സര്‍ജറി പരീക്ഷയും ജയിച്ച് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നട ത്തിയാലേ പ്ലാസ്റ്റിക് സര്‍ജനായി പ്രാക്ടീസ് ചെയ്യാന്‍ വ്യവസ്ഥയുള്ളൂ. പരസ്യം കണ്ട് മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരടക്കം മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകുകയും ചികിത്സാ പിഴവിനെ തുടര്‍ന്ന് മുഖം വികൃതമാകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തിട്ടുണ്ട്. തെറ്റായ ചികിത്സ കാരണം ദുരിതമനുഭവിക്കുന്ന ഒരു യുവതി നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെ ടുത്ത് അന്വേഷണം നടത്തിവരികയാണ്.  ചികിത്സാ മാനദണ്ഡം പാലിക്കാത്തതിനെതിരെ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയിലും പരാതിയുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. കെ ശശിധരറാവു, സെക്രട്ടറി ഡോ. എസ് കണ്ണന്‍, ഡോ. ടി വി പത്മനാഭന്‍ എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!