കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ ; കള്ളാര്‍ ഒക്ലാവിലെ സുബൈര്‍ ആണ് അറസ്റ്റിലായത്

രാജപുരം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ ഹോസ്ദുര്‍ഗ് എക്‌സൈസ് അധികൃതര്‍ പിടികൂടി. കള്ളാര്‍ ഒക്ലാവിലെ ഇബ്രാഹിമിന്റെ മകന്‍ സുബൈറി (22) നെയാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി.പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 8ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വി.കെ. ബാബു, കെ ബാലകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി.കെ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി മനോജ് എന്നിവരുമുണ്ടായിരുന്നു.

error: Content is protected !!