പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിര സംരംഭകത്വം എന്ന വിഷയത്തില്‍ ദേശീയ തലത്തിലുള്ള സിംപോസിയം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സന്റ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. സജി ടി.ജി. അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. കുമാര്‍ ചന്ദര്‍ എസ്, കോഴിക്കോട് എന്‍ഐടിയിലെ ഡോ. പ്രീതി എം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വകുപ്പ് അധ്യക്ഷന്‍ ഡോ. അരവിന്ദ് ആര്. ഗജഘോഷ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രജിത്ന ബാലകൃഷ്ണന് നന്ദിയുംപറഞ്ഞു.
സുസ്ഥിര സംരംഭകത്വം; സിംപോസിയം സംഘടിപ്പിച്ചു
