സമസ്ത പൊതു പരീക്ഷയില്‍ അജാനൂര്‍ കടപ്പുറം എം യു മദ്രസ്സയില്‍ നിന്നും മിന്നുന്ന വിജയം കൈവരിച്ച കുട്ടികളെയും ഇവരെ സജ്ജരാക്കിയ അദ്ധ്യാപകരെയും അനുമോദിച്ചു; അജാനൂര്‍ കടപ്പുറം ജമാ അത്ത് പ്രസിഡണ്ടും എസ് എം എഫ് ജില്ലാ ട്രഷററുമായ എ.ഹമീദ് ഹാജി ഉപഹാരങ്ങള്‍ നല്‍കി

കാഞ്ഞങ്ങാട്:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ മദ്രസ്സ പോതു പരീക്ഷയില്‍ അജാനൂര്‍ കടപ്പുറം എം യു മദ്രസ്സയില്‍ നിന്നും മികച്ച വിയയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. അഞ്ചാം ക്ലാസില്‍ നിന്നും ടോപ്പ് പ്ലസ് നേടിയ സൈനബ് ഇബ്രാഹിം,നിദ ഫാത്തിമ,ഹാജറ എന്നിവരെയും,എഴാം ക്ലാസ്സില്‍ ടോപ്പ് പ്ലസ് നേടിയ ആയിഷത്ത് അഷ് ജാന്‍,പത്താം ക്ലാസ്സില്‍ ടോപ്പ് പ്ലസ് നേടിയ അസ്‌ന കെ.പി.എന്നിവരെയും ഈ കുട്ടികളുടെ മിന്നുന്ന വിജയന്നത്തിന് വേണ്ടി പ്രവര്‍ത്തിച്ച മദ്രസ്സ അദ്ധാപകരായ അഷറഫ് ദാരിമി, ഹംസ്സ മൗലവി, സിറാജുദ്ദീന്‍ ദാരിമി,ഷിഹാബ് മൗലവി, സ്വാലിഹ് ദാരിമി എന്നിവരരെയും അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും സുന്നി മഹല്ല് ഫെഡറേഷന്റെ കാസര്‍ഗോഡ് ജില്ല ട്രഷററുമായ എ.ഹമീദ് ഹാജി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. കെ.എം.അഹമ്മദ്, സി.എച്ച് മജീദ്,ജാഫര്‍ പാലായി, എ.അബ്ദുളള,സമദ് കെ.പി.എന്നിവര്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും എന്നിവര്‍സംസാരിച്ചു.

error: Content is protected !!