യു കെ യിലേക്ക് വിസ വാഗ്ദാനം നല്‍കി വെള്ളരിക്കുണ്ട് സ്വദേശിയില്‍ നിന്ന് 5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

വെള്ളരിക്കുണ്ട്: യു കെയില്‍  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം നിദ്രാവിള കാഞ്ഞാം പുറം കൈതാര വിള വീട്ടില്‍ രവിയുടെ മകന്‍ ആര്‍ സതീഷിനെയാണ് പരപ്പ പന്നിത്തടം ചാനോത് വീട് സുനില്‍കുമാറിന്റെ പരാതിയില്‍
വെള്ളരിക്കുണ്ട് എസ്‌ഐ രാജനും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചാണ്് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

error: Content is protected !!