വ്യാപാര രംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അഷറഫ് ഫാബ്രിക്‌സിന് മര്‍ച്ചന്റ് അസോസിയേഷന്റെ ആദരം

കാഞ്ഞങ്ങാട് : വസ്ത്ര വ്യാപാര രംഗത്ത് അഷറഫ് ഫാബ്രിക്‌സ് എന്ന സ്ഥാപനവും, അതിന്റെ സ്ഥാപകനും ഉടമയുമായ പി എം ഹസന്‍ ഹാജിയും 60 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ ആസിഫിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ വസ്ത്രാലയത്തില്‍ എത്തി അദ്ദേഹത്തിന് പൊന്നാട അണിയിക്കുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി കുമാരന്‍ ഐശ്വര്യ, ട്രഷറര്‍ ഹാസിഫ് മെട്രോ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് നായക്, നിത്യാനന്ദ നായക്. സെക്രട്ടറിമാരായ ഷെരീഫ് ഫ്രെയിം ,ഷെറീഖ് കമ്മാടം, പി വി അനില്‍ , സമീര്‍ ഡിസൈന്‍ പ്രവര്‍ത്തകസമിതി അംഗം ഷിനോയി ഇപി , അഷറഫ് ഫാബ്രിക്‌സ് പാര്‍ട്ണര്‍ പി എം കുഞ്ഞബ്ദുള്ള ഹാജി, പി എം നാസര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!