നീലേശ്വരം അങ്കക്കളരി ഇടയില്‍ വീട് തറവാട് ശ്രീ പുക്‌ളത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം മൂവാണ്ട് കളിയാട്ടം; അടയാളം കൊടുക്കല്‍ ചടങ്ങ് നടന്നു

നീലേശ്വരം : അങ്കക്കളരി ഇടയില്‍ വീട് തറവാട് ശ്രീ പുക്‌ളത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം മൂവാണ്ട് കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുക്കല്‍ ചടങ്ങ് നടന്നു.ഇന്ന് രാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു രാവിലെ ബ്രഹ്‌മ ശ്രീ നാരായണ പട്ടേരി കര്‍മികത്വത്തില്‍ ഗണപതിഹോമം നടന്നു. തുടര്‍ന്ന് അങ്കക്കളരി വേട്ടേക്കൊരു മകന്‍ പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാന ആചാരക്കാരും സ്ഥാനികരും കമ്മിറ്റി ഭാരവാഹികളും തറവാട്ട് മെമ്പമാരുടെയും സന്നിധ്യത്തില്‍ ശ്രീധര പെരുവണ്ണാന്‍ മൂവാണ്ട് കളിയാട്ടത്തിനുള്ള അടയാളം സ്വീകരിച്ചു. കലശകാരന്‍ അമ്പുഞ്ഞി പാലായി പെരുവണ്ണാന്‍ സുബി തുടങ്ങിയവര്‍ പങ്കെടുത്തു. കളിയാട്ടം മാര്‍ച്ച് 22,23 തീയ്യതികളില്‍ നടക്കും. 22ന് വൈകിട്ട് 6 മണിക്ക് ദീപാരാധന. രാത്രി 8മണിക്ക് തിടങ്ങല്‍, തുടര്‍ന്ന് അനുമോദനസദസ്സും ആദരിക്കല്‍ ചടങ്ങും നടക്കും. 8 മണിമുതല്‍ കൈകൊട്ടിക്കളി, തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും. ശേഷം 9 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ച് തോറ്റം. 23 ന് രാവിലെ 10.30ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, തുടര്‍ന്ന് തുലാഭാരം. ഉച്ചയ്ക്ക് 12 മണിമുതല്‍ അന്നദാനം. വൈകിട്ട് 3 മണിക്ക് അണങ്ങമ്മയുടെ പുറപ്പാട്. തുടര്‍ന്ന് ധര്‍മ്മദൈവം ശ്രീ പുക്‌ളത്ത് ചാമുണ്ഡേശ്വരിയുടെ പുറപ്പാട്. 4 മണിക്ക് ഇമ്മിട്ടഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്.

error: Content is protected !!