സഹൃദയ പാക്കം സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പള്ളിക്കര : പാക്കം പ്രദേശത്തുകാരായ യു എ ഇ പ്രവാസി കളുടെ കൂട്ടായ്മയായ സഹൃദയ പാക്കത്തിന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.സംഘടന രൂപീകരിച്ച് 15 വര്‍ഷം പൂര്‍ത്തീയകരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ‘സഹൃദയ മഹം’എന്ന പേരില്‍ പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് സി. കെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. സഹൃദയ കണ്‍വീനര്‍ ടി വി രാജന്‍ ആലക്കോട് അധ്യക്ഷനായി. ജോയിന്റ് കണ്‍വീനര്‍ കെ വേണുഗോപാലന്‍ നായര്‍ തായത്ത് സ്വാഗതവും, ഫൈനാന്‍സ് കണ്‍വീനര്‍ കെ മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു. സഹൃദയ യു എ ഇ കമ്മിറ്റി വൈസ് പ്രസിഡന്റ് എ ഗംഗാസുധന്‍ കണ്ണംവയല്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപടികള്‍അരങ്ങേറി.

error: Content is protected !!