നീലേശ്വരം : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എഎസ്ഐ അന്തരിച്ചു. നീലേശ്വരം പള്ളിക്കര ചിറയില്‍ വീട്ടില്‍ സി കെ രതീഷ് (45) ആണ് മരിച്ചത്. വിദ്യാനഗര്‍ എ എസ്ഐ ആണ്. കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രതീഷ്. തിങ്കളാഴ്ചയാണ് ഡയാലിസിസ് നടത്താനാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഡയാലിസിസ് കഴിഞ്ഞ ശേഷം കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. ഭാര്യ: ശ്രീലക്ഷ്മി (കാഞ്ഞങ്ങാട് സൗത്ത്). ഏകമകള്‍: ധ്വനി (സ്കൂള്‍ വിദ്യാര്‍ത്ഥി). സഹോദരി: സരിത (വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വെള്ളരിക്കുണ്ട് പോലീസ്സ്റ്റേഷന്).
അസുഖത്തെ തുടര്‍ന്ന് വിദ്യാനഗര്‍ എഎസ്ഐ അന്തരിച്ചു; നീലേശ്വരം പള്ളിക്കര ചിറയില്‍ വീട്ടില്‍ സി കെ രതീഷാണ് മരിച്ചത്
