നീലേശ്വരം : കാസര്‍കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കിനാനൂര്‍ കരിന്തളം കുടുംബശ്രീ സിഡിഎസ് ല്‍ കാര്‍ഷിക മേഖല, മൃഗസംരക്ഷണ മേഖല, സംരംഭ മേഖല ഇവരുടെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച അഗ്രി കിയോസ്കിന്റെ ഉദ്ഘാടനം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി നിര്‍വഹിച്ചു.സി ഡി എസ് ചെയര്പേസണ് ഉഷാ രാജു അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷൈജമ്മ ബെന്നി, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്മാന് അജിത് കുമാര്‍,മെമ്പര്‍ സെക്രട്ടറി ബാബു തളിയില്‍,പഞ്ചായത്ത് മെമ്പര്‍ മാരായ കെ. കൈരളി, വി വിസന്ധ്യ , കെ വി ബാബു, കെ, രമ്യ, ജില്ലാ മിഷന് ബ്ലോക്ക് കോ കോര്‍ഡിനേറ്റര്‍ വി ഷൈജ എന്നിവര്‍ സംസാരിച്ചു.സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ കെ വി സീന സ്വാഗതവുംഉപസമിതി കണ്‍വീനര്‍ കെ വി ശാരിക നന്ദി പറഞ്ഞു. സി ഡി എസ്
മെമ്പര്‍മാരായ കെ വി ഷീബ , അനിത പ്രസാദ്, രോഹിണി സി കെ, മോളി തമ്പാന്, പ്രസീത കെ, കുഞ്ഞു മാ ണി,സരിത സുരേഷ്, ശോഭ വി, അഗ്രി CRP സി ആര് പി , എ എച്ച് സി ആര് പി , ഇ സി , ബാലസഭ ആര് പി, കമ്മ്യൂണിറ്റി വളണ്ടിയര്‍, കമ്മ്യൂണിറ്റി അമ്പാ സിഡര്‍, എസ് ടി അനിമെറ്റര്‍ മാര്‍ എന്നി സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും, കുടുംബശ്രീ അംഗങ്ങളുംപങ്കെടുത്തു.
അഗ്രി കിയോസ്കിന്റെ ഉദ്ഘാടനം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം നിര്‍വഹിച്ചു
