കാഞ്ഞങ്ങാട് : സ്പര്‍ഷ് സേവന കേന്ദ്രം (എസ്എസ്സി) കാഞ്ഞങ്ങാട് തുറന്നു. ചെന്നൈയിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളര്‍ ഐ.ഡി.എ.എസ് ടി.ജയശീലന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ തുറക്കുന്ന പതിനൊന്നാമത്തെ എസ്എസ്സിയാണി തെന്ന് ടി.ജയശീലന്‍ പറഞ്ഞു. അടുത്ത കേന്ദ്രം കോഴിക്കോട്ട് തുറക്കും. ഇടുക്കി, മലപ്പുറം ജില്ലകള്‍ മാത്രമാണ് കവര്‍ ചെയ്യാന്‍ അവശേഷിക്കുന്നത്. ഈ ജില്ലകളില്‍ എസ്എസ്സികള്‍ തുറക്കുന്നതിനുള്ള നടപടിയും അതുവഴി കേരളത്തിലെ എല്ലാ ജില്ലയിലും സ്പര്‍ഷ് സേവന കേന്ദ്രം സ്ഥാപിക്കുന്നത് ഉറപ്പാക്കും കാഞ്ഞങ്ങാട്ടുള്ള സ്പര്‍ഷ് സേവന കേന്ദ്രം കാസര്‍കോട് ജില്ലയിലെ ഏകദേശം 4000 പ്രതിരോധ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും സേവനം നല്‍കും. കൂടാതെ കാഞ്ഞങ്ങാടിന്റെ സമീപ പ്രദേശങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ പെന്‍ഷന്‍ വിതരണത്തിനായി അവതരിപ്പിച്ച വെബ് അധിഷ്ഠിത പെന്‍ഷന്‍ വിതരണ മൊഡ്യൂളാണ് സ്പര്‍ഷ്. ഇന്ത്യയിലുടനീളമുള്ള 32 ലക്ഷം പ്രതിരോധ പെന്‍ഷന്‍കാരില്‍ / ഡിഫന്‍സ് ഫാമിലി പെന്‍ഷന്‍കാരില്‍ ഏകദേശം 90 ശതമാനം പേര്‍ ഇതിനകം സ്പര്‍ഷിലേക്ക് മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്. ബാക്കി പെന്‍ഷന്‍കാര്‍ ഘട്ടം ഘട്ടമായി സ്പര്‍ഷിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും. വാര്‍ഷിക തിരിച്ചറിയല്‍, പാന്‍, ആധാര്‍, മൊബൈല്‍ നമ്പറുകളുടെ അപ്ഡേറ്റ്, പ്രൊഫൈല്‍ അപ്ഡേറ്റ്, കുടുംബ പെന്‍ഷന്‍ ആരംഭിക്കല്‍, പ്രതിരോധ പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും പരിഹാരം തുടങ്ങിയ എല്ലാ സ്പര്‍ഷ് സേവനങ്ങളും സ്പര്‍ഷ് സേവന കേന്ദ്രം നല്‍കും. എ.സി.ഡി.എ ആര്‍.നാരായണ പ്രസാദ് കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിലെ ഉദ്യോഗസ്ഥര്‍, കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് കാസര്‍കോട് ജില്ലാ ഭാരവാഹികള്‍, പ്രതിരോധ പെന്‍ഷണര്‍മാര്‍/കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.
