മടിക്കൈ : കടയങ്ങന്‍ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍ തലക്കാനം രാജന്‍ ഉദ്ഘാടനം ചെയ്തു . തറവാട് കമ്മറ്റി പ്രസിഡന്റ് പ്രതീശന്‍ കടയങ്ങന്‍ അധ്യക്ഷനായി. നിധീഷ് കടയങ്ങന്‍ മുഖ്യപ്രഭാഷണം നടത്തി. ഗാനരചയിതാവ് മുരളി മഡിയന്‍ , നാദക്കോട്ട് കഴകം ഭാരവാഹി സന്തോഷ് മടിക്കൈ, ചന്ദ്രന്‍ അരീക്കര, കെ.മിനി കാഞ്ഞങ്ങാട് സൗത്ത്, സൗമ്യ സജീവ്,മധു കടയങ്ങന്‍ മുണ്ട്യാനം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തറവാട് കാരണവന്‍മാരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച തറവാട്ടംഗങ്ങളേയും ആദരിച്ചു .ബാലകൃഷ്ണന്‍ ചാളക്കടവ് സ്വാഗതവും ജയേഷ് മടിക്കൈ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തറവാട്ടംഗങ്ങള്‍ കലാപരിപാടികള്‍അവതരിപ്പിച്ചു.
കടയങ്ങന്‍ തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു
