കീക്കാംകോട്ട് സെവന്‍സ് ഫുട്‌ബോള്‍ തുടങ്ങി; ഹോസ്ദുര്‍ഗ് എസ് എച്ച് ഒ പി അജിത് കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സാമൂഹിക സാംസ്‌കാരിക,ജീവകാരുണ്യ കലാകായിക മേഖലയില്‍,നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി.ജനഹൃദയങ്ങളില്‍ ഇടം നേടിയ കീക്കാംകോട്ട് റെഡ്സ്റ്റാര്‍ ക്ലബ്ബ് നടത്തുന്ന 33 മത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി.കാലിച്ചാം പൊതി മിനി സ്റ്റേഡിയത്തില്‍ എല്ലാദിവസവും വൈകിട്ട് അഞ്ചുമണിക്കാണ് മത്സരം തുടങ്ങുന്നത്.രണ്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 30ന് നടക്കും.
ഹോസ്ദുര്‍ഗ് എസ് എച്ച് ഒ പി അജിത് കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ബി രാമചന്ദ്രന്‍ അധ്യക്ഷനായി.പ്രഭാകരന്‍ കാഞ്ഞിരക്കാല്‍,ബി ബാലന്‍, വി ധനേഷ് എന്നിവര്‍ സംസാരിച്ചു. കെ മോഹനന്‍ സ്വാഗതം പറഞ്ഞു.  വിജയികള്‍ക്ക് കേഷ് അവാര്‍ഡ്,ട്രോഫി എന്നിവ നല്‍കും.നറുക്കെടുപ്പിലൂടെ കാണികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ടൂര്‍ണമെന്റിന് മുന്നോടിയായി ക്ലബ്ബിന്റെ ജെസി പ്രകാശനം നടന്നു. ടൂര്‍ണമെന്റ് മുന്നോടിയായി ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണവും നടന്നു.

error: Content is protected !!