കോളേജിലെ റാഗിങ്ങിനിരയായി ജീവിതം തന്നെ ദുരിതക്കയത്തില്‍ മുങ്ങിയ മയിച്ച വെങ്ങാട്ടെ സാവിത്രി ഒടുവില്‍ മരണത്തിന് കീഴടങ്ങി

നീലേശ്വരം: കോളേജിലെ റാഗിങ്ങിനിരയായി ജീവിതം തന്നെദുരിതക്കയത്തില്‍ മുങ്ങിയ മയിച്ച വെങ്ങാട്ടെ സാവിത്രി (41)ഒടുവില്‍ മരണത്തിന് കീഴടങ്ങി.1990ല്‍ പടന്നക്കാട് നെഹ്‌റു കോളേജില്‍ പഠിക്കുമ്പോഴാണ് സാവിത്രി ക്രൂരമായ റാഗിങ്ങിന് ഇരയായത്.പിന്നീട് വീട്ടില്‍ നിന്നും പുറത്തിറങ്ങാതായ സാവിത്രി ഒരു ദിവസം കോമ്പസ് കൊണ്ട് തന്നെ ഇടത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു.നീണ്ട 11 വര്‍ഷത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട സാവിത്രിതാമസിക്കാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തതിനെ തുടര്‍ന്ന് മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലാണ് കഴിഞ്ഞിരുന്നത്.
അസുഖം പിടിപെട്ട് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം. അച്ഛന്‍ നേരത്തെ മരണപ്പെട്ടിരുന്നു .അമ്മ : വട്ടിച്ചി. സഹോദരിമാര്‍ : സുകുമാരി,ശാന്ത,തങ്കം.

error: Content is protected !!