കല്യാല്‍ കൂട്ടായ്മ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

യു എ ഇ : സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് കല്യാല്‍ കൂട്ടായ്മ സംഘടിപ്പിച്ച ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. വിശപ്പിന്റെയും ഇല്ലായ്മയുടെയും പ്രയാസങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരമായ നോമ്പ് , നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ സഹജീവികള്‍ക്ക് വേണ്ടി പങ്കുവെക്കണമെന്ന വലിയ പാഠമാണ് പകര്‍ന്നുനല്‍കുന്നതെന്ന് കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ ഇരുന്നൂറില്‍ അധികം തൊഴിലാളകള്‍ ള്‍കൊള്ളുന്ന ക്യാമ്പിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. ഇഫ്താര്‍ സംഗമത്തിന് കല്യാല്‍ കൂട്ടായ്മ പ്രസിഡന്റ് ശ്രീജിത്ത് സി കെ , രാജു കെ വി , പ്രമോദ് കള്ളാര്‍ , സുനില്‍ നാരായണന്‍ , രാമചന്ദ്രന്‍ മഡിയന്‍ എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!