ഷിറിയദേശീയപതയില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവാവിനു ദാരുണാന്ത്യം

കാസര്‍കോട്:ഷിറിയ ദേശീയ പാതയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുമ്പള, പേരാല്‍ കണ്ണൂരിലെ ത്യാംപണ്ണ പൂജാരിയുടെ മകന്‍ രവിചന്ദ്ര(35)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെ ഷിറിയ പെട്രോള്‍ പമ്പിനു മുന്നിലാണ് അപകടം. രവിചന്ദ്ര അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പുത്തിഗെ പഞ്ചായത്ത് അംഗം ജനാര്‍ദ്ദന പൂജാരിയുടെ സഹോദരനാണ് മരണപ്പെട്ട രവിചന്ദ്ര. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക്മാറ്റി

error: Content is protected !!