ലഹരി വിപത്തിനെതിരെ ‘കളിയാവട്ടെ ലഹരി’ എന്ന സന്ദേശവുമായി കലാവേദി കാഞ്ഞങ്ങാട് സൗത്ത് സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചു

കാഞ്ഞങ്ങാട്: വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ‘കളിയാവട്ടെ ലഹരി’ എന്ന സന്ദേശവുമായി കലാവേദി കാഞ്ഞങ്ങാട് സൗത്ത് സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ കലാവേദിക്ക് അനുവദിച്ച് നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റ് ഉപയോഗപ്രദമാകുന്ന രീതിയില്‍ മധ്യവേനലവധികാലത്ത് പ്രത്യേക പരിശീലകരെ വെച്ച് ഫുട്‌ബോള്‍ , വോളി ബോള്‍, ഷട്ടില്‍ , കാരംസ്, ചെസ്സ് പരിശീലനം നടത്തുവാന്‍ തീരുമാനിച്ച് ഇതിലൂടെ കുട്ടികളുടെ കായിക- മാനസിക വികാസങ്ങള്‍ വളര്‍ത്തിയെടുക്കാനും മൊബൈല്‍ ഫോണിന്റെ സ്വാധീനം കുറക്കുവാനും സാധിക്കും. കാഞ്ഞങ്ങാട് കവ്വാല്‍മാടം പരിസരത്തു വെച്ച് കലാവേദി പ്രസിഡണ്ട് അനിത ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുപ്പതോളം കുട്ടികള്‍ അംഗത്വമെടുക്കുകയും പ്രായഭേദമന്യേ മുന്നോട്ടു വന്ന് ക്ലബ്ബില്‍ അംഗങ്ങളായി. ഡോ.കെ എം .ജയറാം ,സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലേടത്ത് ,ഹോംഗാര്‍ഡ് പി.കെ ജയന്‍ മനോജ് കുമാര്‍, ദിനേശന്‍ , കെ നിധീഷ് എന്നിവര്‍ സംസാരിച്ചു. കലാവേദി സെക്രട്ടറി സമിത വിനയ് സ്വാഗതവും, വിനീത സുജിത്ത്നന്ദിയുംപറഞ്ഞു

error: Content is protected !!