മരുതടുക്കം മഖാം ഉറൂസ് ഏപ്രില്‍ 11, 12, 13 തീയതികളില്‍ നടക്കും

ചരിത്രപ്രസിദ്ധമായ മരുതടുക്കം മഖാം ഉറൂസ് 2025 ഏപ്രില്‍ 11 12 13 വെള്ളി ശനി ഞായര്‍ തീയതികളില്‍ നടക്കും. പ്രമുഖ മതപണ്ഡിതന്മാരും സാദാത്തീങ്ങളും പങ്കെടുക്കും. ഏപ്രില്‍ 11 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു ശേഷം സയ്യിദ് എം എസ് ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാത്രി 8:30 ന് സി rquoമുഹമ്മദ് ഫൈസി മര്‍കസ് ഡയറക്ടര്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മരുതടുക്കം ഖത്തീബ് ഫൈസല്‍ ഫാളിലിയുടെ പ്രഭാഷണവും പ്രമുഖ മതപണ്ഡിതനും വാഗ്മിയുമായ അനസ് അമാനി പുഷ്പഗിരിയുടെ മുഖ്യപ്രഭാഷണം നടക്കും ‘ ഏപ്രില്‍ 12 ശനിയാഴ്ച രാത്രി 8 30ന് സയ്യിദ് എന്‍ പി എം ഷറഫുദ്ദീന്‍ തങ്ങള്‍ അല്‍ഹാദി റബ്ബാനി കുന്നുംകൈ കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. ഏപ്രില്‍ 13 ഞായറാഴ്ച സമാപനദിവസം ളുഹര്‍ നിസ്‌കാരത്തിനു ശേഷം ഫൈസല്‍ ഫാളിലി മൊഗ്രാലിന്റെ നേതൃത്വത്തില്‍ മൗലിദ് പാരായണവും സയ്യദ് സഹീര്‍ അല്‍ ബുഖാരി പോസോട്ട് തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനത്തോടുകൂടി ഉറൂസ്സമാപിക്കും.

error: Content is protected !!