അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി മുഖ്യമന്ത്രി ഉണ്ടാകും: അഡ്വ.എസ് സുരേഷ്

എളേരിത്തട്ട് :കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം സമസ്ത മേഖലയിലുംശ്രദ്ധചെലത്തി പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം അഴിമതിയിലും സ്വജനഭാഷത്തിലും തൊഴില്‍ പ്രശ്‌നത്തിലും പെട്ട് ഭരണം മുന്നോട്ടു കൊണ്ടു പറ്റാത്ത സ്ഥിതിയാണുള്ളത്.തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഏകാധിപതിയായി ഭരണം മുന്നോട്ട് കൊണ്ടുപോകുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. വരുന്ന 500 ദിവസത്തിനുള്ളില്‍ കേരളത്തിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് പറഞ്ഞു.

ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റി എളരിത്തട്ടില്‍ സംഘടിപ്പിച്ച ബിജെപിയുടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും സമുന്നത നേതാവായിരുന്ന
വി കെ. കേളുനായരുടെ അനുസ്മരണവും പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വെസ്റ്റ് പഞ്ചായത്ത് ബിജെപി പ്രസിഡന്റ് സുരേഷ് കമ്മാടം അധ്യക്ഷനായി.
ബിജെപി നേതാവ് അഡ്വ. കെ കെ നാരായണന്‍, ജില്ലാസെല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ എന്‍ ബാബുരാജ്, മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, ജനറല്‍ സെക്രട്ടറിമാരായ രാജീവന്‍ ചീമേനി, എ കെ ചന്ദ്രന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് സിവി സുരേഷ്, ജില്ലാ കമ്മിറ്റിയംഗം ടി സി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളത്ത് നടന്ന വേള്‍ഡ് ഗിന്നസ് ഭരതനാട്യത്തില്‍ പങ്കെടുത്ത അപര്‍ണ പ്രശാന്തിനെ അനുമോദിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി
പ്രശാന്ത് ചെന്നടുക്കം സ്വാഗതവും എളരി ബൂത്ത് പ്രസിഡന്റ് ലിനീഷ് നന്ദിയും പറഞ്ഞു.

എളേരിത്തട്ട് :കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം സമസ്ത മേഖലയിലുംശ്രദ്ധചെലത്തി പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം അഴിമതിയിലും സ്വജനഭാഷത്തിലും തൊഴില്‍ പ്രശ്‌നത്തിലും പെട്ട് ഭരണം മുന്നോട്ടു കൊണ്ടു പറ്റാത്ത സ്ഥിതിയാണുള്ളത്.തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഏകാധിപതിയായി ഭരണം മുന്നോട്ട് കൊണ്ടുപോകുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. വരുന്ന 500 ദിവസത്തിനുള്ളില്‍ കേരളത്തിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് പറഞ്ഞു. ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റി എളരിത്തട്ടില്‍ സംഘടിപ്പിച്ച
ബിജെപിയുടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും സമുന്നത നേതാവായിരുന്ന വി കെ. കേളുനായരുടെ അനുസ്മരണവും പൊതുയോഗം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
വെസ്റ്റ് പഞ്ചായത്ത് ബിജെപി പ്രസിഡന്റ് സുരേഷ് കമ്മാടം അധ്യക്ഷനായി. ബിജെപി നേതാവ് അഡ്വ. കെ കെ നാരായണന്‍, ജില്ലാസെല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ എന്‍ ബാബുരാജ്, മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, ജനറല്‍ സെക്രട്ടറിമാരായ രാജീവന്‍ ചീമേനി, എ കെ ചന്ദ്രന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് സിവി സുരേഷ്, ജില്ലാ കമ്മിറ്റിയംഗം ടി സി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളത്ത് നടന്ന വേള്‍ഡ് ഗിന്നസ് ഭരതനാട്യത്തില്‍ പങ്കെടുത്ത അപര്‍ണ പ്രശാന്തിനെ അനുമോദിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രശാന്ത് ചെന്നടുക്കം സ്വാഗതവും എളരി ബൂത്ത് പ്രസിഡന്റ് ലിനീഷ് നന്ദിയുംപറഞ്ഞു.

error: Content is protected !!