കരിന്തളം:ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേണ്ട ലഹരിയും ഹിംസയും, ജനകീയ യുദ്ധത്തില്‍ അണിചേരുക എന്ന മുദ്രാവാക്യമുയര്‍ത്തി കോയിത്തട്ടയില്‍ നിന്ന് കാലിച്ചാമരത്തേക്ക് ജാഗ്രത പരേഡ് സംഘടിപ്പിച്ചു. പരേഡ് അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ജി രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. എം പ്രിയേഷ് അധ്യക്ഷനായി.ഡി.വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി സുജിത്ത് കുമാര്‍, ശിവരാജ് കെ പി, വൈഷ്ണവ് കെ പി എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ഒ. എം സച്ചിന്‍സ്വാഗതംപറഞ്ഞു.
ലഹരിക്കെതിരെ ഡി വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു
