പെരിയ : സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി, അന്തരിച്ച സിപിഐഎം നേതാവ് ടി വി കരിയന്റെ അനുസ്മരണം യോഗം നടത്തി. പെരിയ ബസാറില്‍ വച്ച് നടന്ന യോഗത്തില്‍ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.രാജമോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി കൃഷ്ണന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍ ബാലകൃഷ്ണന്‍, ജ്യോതി ബസു,മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ശാരദ എസ് നായര്‍, പി നാരായണി, ഡി എ ഡബ്ല്യൂ എഫ് സംസ്ഥാന കമ്മിറ്റി അംഗം എം കൃഷ്ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഹരി വില്ലാരംപതി, പി സി ഗിരിജ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം മോഹനന്‍സ്വാഗതംപറഞ്ഞു.
