കാഞ്ഞങ്ങാട് ട്രാഫിക് ജംഗ്ഷനില്‍ ചരക്ക് ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട് : കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ ചരക്ക് ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ഇതിനെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ രാത്രി 9 ന് നടന്ന അപകടത്തില്‍ ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. മുന്നില്‍ പോയിരുന്ന ചരക്കുലോറിയിലേക്കു പിന്നാലെയെത്തിയ പെട്രോളിയം ടാങ്കര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ചരക്കുലോറിയുടെ പിന്‍ഭാഗം ഭാഗികമായി തകര്‍ന്നു. അപ കടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാനപാതയില്‍ ഗതാഗത തടസ്സം നേരിട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മാവുങ്കാല്‍ വശത്തു നിന്ന് ജംഗ്ഷനിലേക്കുള്ള റോഡിലൂടെ കാര്‍ വന്നു കയറിയതിനെത്തുടര്‍ന്നാണ് ചരക്കുലോറി പൊടുന്നനെ ബ്രേക്കിട്ടതെന്ന് ദൃക്‌സാക്ഷികള്‍പറഞ്ഞു.

error: Content is protected !!