പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ പരിശീലനവുമായി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് : നഗരസഭ 2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 43 വാര്‍ഡുകളിലെ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുകയും അതോടൊപ്പം സ്വയം തൊഴില്‍ ചെയ്യുന്നതിന് ആവശ്യമായ സാധനാ കാമഗ്രഹികള്‍ നല്‍കുകയും ചെയ്തു.കുറഞ്ഞ മുതല്‍മുടക്കില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന കൈത്തൊഴില്‍പരിശീലനമാണ് നല്‍കിയത്.ടൗണ്‍ ഹാളില്‍ വച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സരസ്വതി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ലത , കെ പ്രഭാവതി, കൗണ്‍സിലര്‍ മാരായ കെ വി സുശീല, വി സൗദാമിനി , പള്ളിക്കെ രാധാകൃഷ്ണന്‍, ടിവി സുജിത്ത്, സി എച്ച് സുബൈദ എന്നിവര്‍ സംസാരിച്ചു. മുന്‍ അദ്ധ്യാപകന്‍ പി കുഞ്ഞിക്കണ്ണന്‍ പരിശീലനം നല്‍കിയത്. പാലിയേറ്റീവ് നേഴ്‌സ് ദീപ്തി സുനില്‍കുമാര്‍സ്വാഗതംപറഞ്ഞു.

error: Content is protected !!