ബൈക്കും മിനി വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : കാരക്കോട് പനങ്ങാട് സ്വദേശി വിനയ് ചന്ദ്രന്‍ ആണ് മരിച്ചത്

മടിക്കൈ : തീയ്യര്‍പ്പാലം ഇറക്കത്തില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കാരക്കോട് പനങ്ങാട് സ്വദേശി വിനയ് ചന്ദ്രന്‍ (28) ആണ് മരിച്ചത്. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് . ജോലിക്ക് വരുന്നതിനിടയിലാണ് വിനയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന മിനി വാനും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ് വിനയ് മംഗലാപുരം സ്വകാര്യ ആശുപതിയില്‍ ചികിത്സയ്ക്കിടെ വൈകിട്ട് ആണ് മരണം. പനങ്ങാട്ട് ചന്ദ്രന്‍ നായര്‍-ടി ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: വിസ്മയ മാവുങ്കാല്‍ (അധ്യാപിക). സഹോദരന്‍: വിപിന്‍.

error: Content is protected !!