കാഞ്ഞങ്ങാട്: നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കുടുംബ സംഗമവും സ്മരണിക പ്രകാശനവും നടന്നു. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും സ്മരണിക പ്രകാശനവും അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മീന നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്മാന് രാഘവന് ദൊഡ്ഡുവയല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഭക്തിഗാന ത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ എം. വി. മധു സ്മരണിക ഏറ്റുവാങ്ങി. സ്മരണിക കമ്മിറ്റി ചെയര്‍മാനും പത്രാധിപരുമായ നാലപ്പാടം പത്മനാഭന് സ്മരണിക പരിചയപ്പെടുത്തല്‍ നടത്തി. പല്ലവ നാരായണന് സാംസ്കാരിക പ്രഭാഷണം നടത്തി.പരിപാടിയില്‍ വച്ച് തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും തിരുമുടി എന്ന പേരില്‍ പടക്കെത്തി ഭഗവതിയുടെ ഭക്തിഗാനം രചിച്ച് സി.ഡി തറവാടിന് സമര്‍പ്പിച്ച സന്ധ്യ ജനാര്ദ്ദനന് പയോലത്തെ ആദരിക്കലും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച തറവാട്ട് അംഗങ്ങളെ അനുമോദിക്കലും തറവാട് അംഗങ്ങളുടെ മക്കളില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടന്നു. തറവാട് കാരണവര്‍ നാരായണന് പാടി, പ്രസിഡണ്ട് കുഞ്ഞിക്കണ്ണന് ഉദിനൂര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നാരായണന് ബല്ല സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയര്മാന് വരദ നാരായണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍അരങ്ങേറി.
നാലപ്പാടം കുന്നത്ത് തറവാട് കുടുംബ സംഗമവും സ്മരണിക പ്രകാശനവും നടന്നു
