ചായ്യോത്ത്: ടി ദാമോദരന്‍ മാസ്റ്റര്‍ (88)അന്തരിച്ചു. ജി എല്‍ പി എസ് ചുള്ളിക്കര,ജിഎല്‍പിഎസ് ചെറിയാക്കര,ജി എച്ച് എസ് എസ് ചായ്യോത്ത്,ജിഎല്‍പിഎസ് കിനാനൂര്‍ ,ജി എല്‍ പി എസ് ബാനം,ജി എല്‍ പി എസ് ചെരണത്തല എന്നീ വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഴയ കാല നാടക പ്രവര്ത്തകന് കൂടിയാണ്.പരേതനായ കോട്ടയില്‍ കോരന്റെയും തായത്ത് കുഞ്ഞിമാണിക്കത്തിന്റെയും മകനാണ്. ഭാര്യ:എന്‍.കെ.വസന്ത കുമാരി (റിട്ട. പ്രധാനാധ്യാപികജി എല്‍ പി എസ് കീഴ്മാല). മക്കള്‍:ടി.എന്‍ ബിന്ദു,ടി എന്‍ ബീന,ടി എന്‍ ബിജു..മരുമക്കള്‍: കെ .മോഹനന് (ചായ്യോത്ത്),വത്സന് (ചൂട്ടുവം),സുജിത (വടക്കേ പുലിയന്നൂര്‍). സഹോദരങ്ങള്‍:ടി .അപ്പൂട്ടി മാസ്റ്റര്‍ (പാലക്കാട്ട് ), ജാനകി (തുരുത്തി), ടി.പ്രഭാകരന് (ചായ്യോത്ത്), പരേതരായ കാര്‍ത്യായനി,ബാലകൃഷ്ണന്,ഗംഗാധരന്.
ചായ്യോത്തെ ടി ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു
