കാഞ്ഞങ്ങാട് നഗരത്തില്‍ ഗെയില്‍ പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരം

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ഗെയില്‍ പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ആവിക്കര സ്വദേശി അജയ് (30) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഹെഡ് പോസ്റ്റോഫീസിനു മുന്‍വശത്തെ കുഴിയിലാണ് മോട്ടോര്‍ സൈക്കിള്‍ അടക്കം വീണത്. വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേനയെത്തിയാണ് മുകളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് 108 ആംബുലന്‍സിന്റെ സഹായത്തോടെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗലാപുരത്തേക്കു മാറ്റി.

error: Content is protected !!