കാഞ്ഞങ്ങാട് : കൊവ്വല്‍ സ്റ്റോര്‍ മുത്തപ്പനാര് കാവിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ തീപിടുത്തം. പ്രകാശന് എന്നവരുടെ ഉടമസ്ഥലുള്ള ക്വാര്‍ട്ടേഴ്സിന്റെ അടുക്കള ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ദമ്പതികളാണ് ഇവിടെ താമസിക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഇന്നലെ ഉച്ചയോടെയാണ് ക്വാര്‍ട്ടേഴ്സില്‍ നിന്നും പുക ഉയര്‍ന്നത് കണ്ടത് . അയല്‍വാസിയാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. സ്റ്റേഷന് ഓഫീസര്‍ പി.വി. പവിത്രന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അടുക്കളയിലെ വീട്ടുപകരണങ്ങള്‍ ഭാഗികമായി കത്തിനശിച്ചു.
മുത്തപ്പനാര് കാവിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ തീപിടുത്തം; അടുക്കള ഉപകരണങ്ങള്‍ കത്തി നശിച്ചു
