ലഹരി വിപത്തിനെതിരെ അധ്യാപക കവചമൊരുക്കി കെ.എസ്.ടി.എ

കാഞ്ഞങ്ങാട്: വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കെ. എസ്.ടി.എ. യുടെ നേതൃത്വത്തില്‍ സംസ്ഥാനതല ബഹുജന ക്യാമ്പയിന് തുടക്കമായി. ടീച്ചേര്‍സ് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ലഹരി വിപത്തിനെതിരെ കാഞ്ഞങ്ങാട്ട് അധ്യാപക കവചം ഒരുക്കി. കാഞ്ഞങ്ങാട് ബസ്റ്റാന്റില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത ജില്ല തല ഉദ്ഘാടനംചെയ്തു . ജില്ല വൈസ് പ്രസിഡണ്ട് പി. ശ്രീകല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവന്‍മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ട്രഷര്‍ കെ.വി. രാജേഷ്, പി. മോഹനന്‍ , കെ. ലളിത, വി.കെ. ബാലാമണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. പ്രകാശന്‍ സ്വാഗതവും രാജേഷ് സ്‌കറിയ നന്ദിയും പറഞ്ഞു. ലഹരി വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് കെ വി സുജാത അഭിപ്രായപ്പെട്ടു.ലഹരിക്കെതിരെ അധ്യാപികമാരുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് അരങ്ങേറി.ലഘുലേഖ വിതരണം ,പ്രതിജ്ഞഎന്നിവ നടന്നു.

കാസര്‍കോട് ഉപജില്ലാ തല പരിപാടി ബസ്റ്റാന്റ് പരിസരത്ത് നഗര സഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എന്‍.കെ. ലസിത, കെ.ജി പ്രതീശ്, പ്രശാന്ത് സി.,മധുസൂദനന്‍ എ എന്നിവര്‍ സംസാരിച്ചു. ചിറ്റാരിക്കാന്‍ ഉപജില്ലയില്‍ ഭീമനടിയില്‍ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.വി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.എം ശ്രീധരന്‍ , എം ബിജു , വി.കെ. റീന , പ്രമോദ് കുമാര്‍ എം.വി എന്നിവര്‍ സംസാരിച്ചു.
ചെറുവത്തൂര്‍ ഉപജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. എം. സുനില്‍ കുമാര്‍ കെ.എം. ഈശ്വരന്‍ , പുഷ്പ പി ,രാഗേഷ് എന്നിവര്‍ സംസാരിച്ചു. ബേക്കല്‍ ഉപജില്ലയില്‍ പാലക്കുന്നില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ. ഹരിദാസ് , എം. രമേശന്‍ , മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം ഉപജില്ലയില്‍ ഉപ്പളയില്‍ വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി എസ് ഉദ്ഘാടനം ചെയ്തു. യു ശ്യാംഭട്ട്, രവീന്ദ്ര എന്‍ അഷ്‌റഫ്,സന്തോഷ്, ബെന്നി, ജയന്ത എന്നിവര്‍ സംസാരിച്ചു. കുമ്പള ഉപജില്ലയില്‍ ബി. വിഷ്ണു പാല ഉദ്ഘാടനം ചെയ്തു. രാജേഷ് എം, അനീഷ് രാജ്, കുഞ്ഞമ്പു,ശ്രീനിധി സരളായ എന്നിവര്‍സംസാരിച്ചു.

error: Content is protected !!