യു എ ഇ :ഹൃസ്വ സന്ദര്‍ശനത്തിന് യുഎഇയില്‍ എത്തിയ കാഞ്ഞങ്ങാട് സേവാ ഭാരതി പ്രസിഡന്റ് കെ.വി ലക്ഷമണന്‍ കൊളവയലിന് പ്രവാസി ഭാരതി യു എ ഇ കൂട്ടായ്മ ഷാര്‍ജ റുവി അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സ്വീകരണം നല്‍കി.രക്ഷാധികാരി പ്രമോദ് പൊടവടുക്കം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മധു തെക്കുംമ്പാട്ട് അദ്ധ്യക്ഷനായി. രാജു കരിപാടകന്‍, വേണു അത്തിക്കോത്ത്, പി.കെ ബാബു, കരുണാകരന്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുമേഷ് കൊവ്വല്‍ സ്വാഗതവും, ട്രഷറര്‍ അഭയന്‍ വാഴക്കോട് നന്ദിയും പറഞ്ഞു. സ്വീകരണ ചടങ്ങിന് പ്രവാസി ഭാരതി ഭാരവാഹികളായ ദയനന്ദ് കട്ടന, ഷാജി ഇരിയ, രതീഷ് അഞ്ചാംവയല്‍, പുരുഷു വാഴക്കോട്, സംവിത്ത് സൗത്ത് എന്നിവര്‍നേതൃത്വംനല്‍കി.
