വ്യാപാര കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ധനസഹായം കൈമാറി

കാഞ്ഞങ്ങാട്: കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുംടുംബക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കാഞ്ഞങ്ങാട്ടെ മമ്മീസ് മമ്മി റെഡിമെയ്ഡ്‌സ് സ്ഥാപന ഉടമ കൃഷ്ണന്റെ കുടുംബത്തിനുള്ള അന്‍പതിനായിരം രൂപ അദ്ദേഹത്തിന്റെ മകള്‍ക്ക് കൈമാറി.
കെ എം എ മുന്‍ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി ധനസഹായ വിതരണം നിര്‍വ്വഹിച്ചു.  കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ.ആസിഫ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ പി.മഹേഷ്,എച്ച്.സലാം,അമൃത ബാബുരാജ്, ഗിരീഷ് നായക്, നിത്യാനന്ദ നായക്. സെക്രട്ടറിമാരായ പി.വി.അനില്‍, സെമീര്‍ ഡിസൈന്‍,ഷറഫുദ്ദീന്‍ തൂഫ, ഷെരീഫ് ഫ്രെയിം, ഷെരീക്ക് കമ്മാടം എന്നിവര്‍ പങ്കെടുത്തു. ട്രഷറര്‍ ആസിഫ് മെട്രോ നന്ദി പറഞ്ഞു.

error: Content is protected !!