മടിക്കൈ ടൂറിസ്റ്റ് പദ്ധതികള്‍ക്ക് മുന്‍ തൂക്കം നല്‍കി മടിക്കൈ ഗ്രാമപഞ്ചായത്ത് ബജറ്റ്

മടിക്കൈ : മടിക്കൈ ഗ്രാമ പഞ്ചായത്ത് 2025-26 ബജറ്റ് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ അവതരിപ്പിച്ചു. 356229100രൂപ വരവും 355,757,041 രൂപ ചെലവുകളും മുന്‍ബാക്കി 18874340 രൂപ അടക്കം 19,346,399 രൂപയുടെ മിച്ചം വരുന്ന ബജറ്റാണ് അവതിരിപ്പിച്ചത്.

ബജറ്റ് ഒറ്റനോട്ടത്തില്‍

നെറ്റ് സീറോകാര്‍ബണ്‍ പ്രവര്‍ത്തന പരിപാടി പൂര്‍ത്തീകരിക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കും. ഫലവൃക്ഷസമൃദ്ധമായ മടിക്കൈ. പ്രധാന കേന്ദ്രങ്ങളില്‍ സി സി ടി വി സ്ഥാപിക്കും.ടി എസ് തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയത്തെ മുന്‍നിര്‍ത്തി മടിക്കൈ ടൂറിസ്റ്റ് സര്‍ക്ക്യൂട്ടിന് നേതൃത്വം നല്‍കും.
മടിക്കൈയുടെ ടൂറിസം സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തും.മടിക്കൈ പഞ്ചായത്ത് പരിധിയില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ഹോംസ്റ്റേ പദ്ധതി നടപ്പിലാക്കും. ടൂറിസ്റ്റുകള്‍ക്ക് ഉള്‍പ്പെടെ ഭക്ഷണ താമസ സൗകര്യം കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കും. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെബ്‌സൈറ്റ് സ്ഥാപിക്കും. ഈ പ്രവൃത്തി മടിക്കൈ ടൂറിസ്റ്റ് സര്‍ക്ക്യൂട്ടിന് കരുത്ത് നല്‍കും.

ഗ്രാമീണതയെ സംരക്ഷിച്ചുകൊണ്ട് മടിക്കൈ മോഡല്‍ ടൗണ്‍ഷിപ്പിന് നേതൃത്വം കൊടുക്കും. മടിക്കൈയുടെ ഇന്ന് നിലവിലുള്ള പ്രധാന ജംങ്ഷനുകള്‍ കേന്ദ്രീകരിച്ച് ടൗണ്‍ഷിപ്പിന് സമാനമായ രീതിയില്‍ പ്രദേശം സൗന്ദര്യ വത്ക്കരിക്കാനും, വോക്ക് വേ നിര്‍മ്മിക്കാനുള ഇടപെടലുള്‍ നടത്തും.
ജംങ്ഷനുകള്‍ കേന്ദ്രീകരിച്ച് കഫെ കൗണ്ടറുകളും, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കും.
എരിക്കുളം മണ്‍പാത്ര നിര്‍മ്മാണം നിലയില്‍ ഭൗമസൂചിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. കാസര്‍കോട് സില്‍ക്ക് മാത്രമായിരുന്നു നിലവില്‍ ആ പദവിയിലുണ്ടായിരുന്നത്. മണ്‍പാത്ര നിര്‍മ്മാണത്തെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയും നിലയില്‍ നവീകരിക്കാനും, ആധുനിക വത്കരിക്കാനും ശ്രമം നടത്തും.വഴിയോര വിശ്രമകേന്ദ്രങ്ങളെ ഹാപ്പിനസ് പാര്‍ക്കുകളാക്കി മാറ്റാനും, വയോജന സൗഹൃദ കേന്ദ്രമാക്കി മാറ്റാനും നൂതനമായ ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുക്കും.ജലജീവന്‍മിഷന്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികള്‍ ജലസേചനവകുപ്പുമായി ചേര്‍ന്ന് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

തെരുവ് വിളക്ക്- വലിയസാമ്പത്തിക പ്രയാസം പദ്ധതിയാണെങ്കിലും പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പ്രീ-പ്രൈമറി അങ്കണവാടി ഫെസ്റ്റ് (പൂമ്പാറ്റക്കൂട്ടം). പ്രീ-പ്രൈമറി കുട്ടികളുടെ സര്‍ഗ്ഗശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള കലാമത്സരങ്ങള്‍. മത്സര ക്രമമില്ലാതെയാണ് സംഘടിപ്പിക്കുന്നത് . സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ ഫിലിം ഫെസ്റ്റ്- (തായ് സിനിമകള്‍).
അലമാരകളില്‍ നിന്ന് അനുഭവങ്ങളിലേക്ക്- വായനശാല പരിധിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് പുസ്തകവിതരണം നടത്തി വായനവീടുകളിലൂടെ വായന പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി. അമ്മമാര്‍ക്കൊരു കൈപുസ്തകം പുതിയകാലത്തിന്റെ്‌റെ കെട്ടശീലങ്ങളെ മുറിച്ചുകടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് അമ്മമാരെ സഹായിക്കുന്നതിന് കൈപ്പുസ്തകം. കുട്ടികളെ പഠനത്തില്‍ എങ്ങിനെ പിന്തുണയ്ക്കാം, വീട് എങ്ങിനെ ഒരു വിദ്യാലയമാക്കാം, കുട്ടികളുടെ അമ്മമാരുടെ ഇടം ബോധ്യമാക്കുന്ന പുസ്തകം.

കാസര്‍കോടിന്റെ തനത് രുചിച്ചറിയാന്‍ കഴിയുന്ന നിലയില്‍ കുടുംബശ്രീയേയും, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളേയും, സന്നദ്ധസംഘടനകളേയും കോര്‍ത്തിണക്കികൊണ്ടുളള മടിക്കൈ ഭക്ഷ്യമേള. അന്ന്യം നിന്നും പോകുന്ന ഗോത്ര-ഊര് ഭക്ഷ്യക്രമങ്ങളെ പരിചയപ്പെടുത്തുന്ന നിലയില്‍ സംഘടിപ്പിക്കണം. യോഗത്തില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ വി ശ്രീലത, പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ നിസാര്‍,ഒന്നാം വാര്‍ഡ് അംഗങ്ങളായ എ.വേലായുധന്‍,
എന്‍.ബാലകൃഷ്ണന്‍,മുന്‍പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, വി. കുട്ട്യന്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിജു സ്വാഗതവും പറഞ്ഞു.

error: Content is protected !!