മാവുങ്കാല്‍:ഹിന്ദു ധര്‍മ്മത്തെ ഡെങ്കുവെന്നും ചിക്കന്‍ഗുനിയ എന്നും ഹിന്ദു ധര്‍മ്മത്തെയും ഭാരതീയ സംസ്കാരത്തെയും അകറ്റി നിര്‍ത്തേണ്ടതാണെന്ന രാഷ്ട്രീയക്കാരുടെ നിലപാടിനെ ഹിന്ദു സമൂഹം തിരിച്ചറിയണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്.
കല്യാണ്‍ റോഡില്‍ സംഘടിപ്പിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .
സംസ്കാരത്തിന്റെ കേന്ദ്രങ്ങള്‍ കുടുംബങ്ങള്‍ ആണെന്നും കുടുംബം എന്നു പറഞ്ഞാല്‍ ഇന്നിന്റെയും ഇന്നലെയുടെയും നാളെയും ആണ് അവിടെയാണ് സംസ്കാരം രൂപപ്പെടുന്നത്.പ്രകൃതി സംരക്ഷണവും സ്വദേശി ചിന്തയും പൊതുസമൂഹത്തില്‍ ചിന്തിപ്പിക്കുകയും,പൗരബോധം ഓരോരുത്തരിലും ഉണ്ടാവുക ഇതൊക്കെയാണ് ഇന്നത്തെ കാലത്ത് അനിവാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ ഹിന്ദു ഐക്യവേദി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം ജില്ലാ പ്രസിഡന്റ് എസ് പി ഷാജി നിര്‍വഹിച്ചു.മുന്‍സിപ്പാലിറ്റിയില്‍ കലാകായിക കാര്‍ഷിക ക്ഷീര മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ഗോപാലകൃഷ്ണന് തച്ചങ്ങാട്,രാജന് കൊയങ്കര ,സുധാകരന് കൊള്ളിക്കാട്,ഓമന മുരളി,വിജയന് കൃഷ്ണമന്ദിര്‍,പ്രകാശന് പറശ്ശിനി ,അജയകുമാര്‍ നെല്ലിക്കാട്ട്
എന്നിവര്‍ സംസാരിച്ചു.
ഹിന്ദു സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ തിരിച്ചറിയണം:കെ പി ഹരിദാസ്; ഹിന്ദു ഐക്യവേദി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കണ്‍വെന്‍ഷനും കുടുംബസംഗമവും നടന്നു
