ചെറുവത്തൂര്‍ : പൊതുജനാരോഗ്യമേഖലയില്‍ ജനകീയ ഇടപെടലോടെ നടപ്പിലാക്കുന്ന വേറിട്ട പ്രവര്‍ത്തനനങ്ങള്‍ക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്തിനെ കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) അനുമോദിച്ചു. ആരോഗ്യ വകുപ്പിന്റെ വിളര്‍ച്ച വിമുക്തപദ്ധതിയായ ‘വിവ’ യില്‍ ഉള്‍പ്പെടുത്തി സ്‌ക്രീനിങ്ങ് പ്രവര്‍ത്തനം സംസ്ഥാനത്ത് തന്നെ ആദ്യം പൂര്‍ത്തീകരിച്ച പഞ്ചായത്ത് ആണ് പിലിക്കോട്. പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തിയ അനീമിയ ബാധിതരായ മുഴുവന്‍ സ്ത്രീകള്‍ക്കും അയണ്‍ ഗുളിക നല്‍കി കൊണ്ട് ചികിത്സ ലഭ്യമാക്കാനും വിളര്‍ച്ച വിമുക്തരാക്കാനുമുള്ള പ്രവര്‍ത്തനം ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നടപ്പിലാക്കി വരുന്ന ‘ആവൃത്തി ‘ എന്ന പദ്ധതിയും സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്.
ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എ.വി രാംദാസ് ഉപഹാരസമര്‍പ്പണം നടത്തി. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഏറ്റുവാങ്ങി .ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി വി സുലോചന വികസന സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രമതി .സി.വി, ഗ്രാമ പഞ്ചായത്തംഗങ്ങളായ രവീന്ദ്രന്‍ മാണിയാട്ട്, പ്രദീപന്‍ . വി, മെഡിക്കല്‍ ഓഫീസര്‍ ഡോ: ലിനി ജോയ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി മഹേഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കപ്പച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ: സന്തോഷ് .ബി, ഡോ.ഷാന്റി. കെ.കെ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ: രഞ്ജിത്ത് പി. സ്വാഗതവുംജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുലത്തീഫ് മഠത്തില്‍ നന്ദിയുംപറഞ്ഞു.
