കബഡിയിലും കസറി കാസര്‍കോട്ടെ കപ്പലോട്ടക്കാര്‍

പാലക്കുന്ന്: കടലില്‍ കസറിയ മികവ് കരയില്‍ കബഡിക്കളത്തിലും പ്രകടിപ്പിച്ച് ജില്ലയിലെ കപ്പലോട്ടക്കാര്‍. രാജ്യത്ത് ആദ്യമായി, അവധിയില്‍ നാട്ടിലുള്ള കപ്പലോട്ടക്കാരും മറ്റു സിഡിസി ഹോള്‍ഡേഴ്‌സും മാത്രം പങ്കെടുത്ത ജില്ലാ തല സീമെന്‍സ് കബഡി മത്സരം നാടിന് ആവേശമായി. കപ്പലോട്ടക്കാരുടെ അഖിലേന്ത്യ സംഘടനയായ ‘നുസി’ യുടെ കാസര്‍കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊപ്പല്‍ റെഡ് വേള്‍ഡ് ക്ലബ് പരിസരത്ത് നടന്ന ലീഗ് മത്സരം സുബേദാര്‍ ഗിരീഷ് മുല്ലച്ചേരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സിഡിസി ഹോള്‍ ഡേഴ്‌സും പരിശീലനം പൂര്‍ത്തിയായി ജോലിക്കായി കാത്തിരിക്കുന്നവരുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 8 ടീമുകള്‍ കളത്തിലിറങ്ങി. കളിക്കാന്‍ ജെഴ്‌സി അണിഞ്ഞത് 160 പേര്‍. മൂന്ന് പോയിന്റ്  വ്യത്യാസത്തില്‍ സെവണ്‍ സീസ് ഫൈറ്റേഴ്‌സിനെ പരാജയ പ്പെടുത്തി സെവന്‍ സീ ഓഷ്യന്‍സ് ജേതാക്കളായി.
സമ്മാനദാന ചടങ്ങില്‍ നുസി കാസര്‍കോട് ബ്രാഞ്ച് പ്രതിനിധി പ്രജിത അനുപ് അധ്യക്ഷയായി. ഒരു മത്സരം എന്നതിലുപരി ജില്ലയിലെ സീമന്‍മാരുടെ ഐക്യമാണ് നുസി ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു. കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ് , കാസര്‍കോട് മര്‍ച്ചന്റ് നേവി അസോസിയേഷന്‍, കാഞ്ഞങ്ങാട് സൈലേഴ് ക്ലബ്, നുസി യൂത്ത് വിംഗ്, വിമന്‍സ് കമ്മിറ്റി, യൂത്ത് കമ്മിറ്റി പ്രതിനിധികള്‍ സംസാരിച്ചു. രതീശന്‍ കുട്ടിയന്‍ സ്വാഗതവും സുധി കൃഷ്ണന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!