കാഞ്ഞങ്ങാട്: 2024-25 ജനകീയ ആസൂത്രണ പദ്ധതി ഉള്പ്പെടുത്തികാഞ്ഞങ്ങാട് നഗരസഭ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം നടത്തി. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഉന്നത മേഖലകളില്‍ എത്തിക്കുന്നതിന് സഹായിക്കുന്ന പഠനപ്രവര്‍ത്തനത്തിന് സഹായഹരമായഫര്ണിച്ചര് വിതരണനടത്തിയത്..തീരദേശ മേഖലകളിലെ 15 വിദ്യാര്‍ത്ഥികള്‍ക്കാണ് മേശയും കസേരയും നല്കിയത്ഉപരിപഠനം നടത്തുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ്തുടങ്ങിയ നിരവധി പഠന സഹായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിലവിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിരുന്നു.ടൗണ്‍ഹാളില്‍ വച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെവി സരസ്വതി ,കെ പ്രഭാവതി ,കൗണ്‍സിലര്‍മാരായ ടി ബാലകൃഷ്ണന് എന്‍ മോഹനന് സി എച്ച് സുബൈദ കെ കെ ബാബുഎന്നിവര്‍ സംസാരിച്ചു.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ലത സ്വാഗതവും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ് ടെസിനന്ദിയുംപറഞ്ഞു
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം നടത്തി
