കോട്ടപ്പാറ: സകല ദുരിത നിവാരണത്തിനും, സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഭക്തസഹസ്രങ്ങളുടെ സമര്‍പ്പണമായി മാറി വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോല്‍സവം. രാവിലെ 9.30 ന് ബ്രഹ്‌മശ്രീ മേക്കാട്ട് പത്മനാഭ ഭട്ടേരി പൊങ്കാല അടുപ്പില്‍ ദീപം പകര്‍ന്നു. മനസ്സും ശരീരവും ശുദ്ധിയായി സൂക്ഷിച്ച് ചൂട്ടുപൊള്ളുന്ന വെയിലിലും ആയിരത്തിലധികം സ്ത്രീ ജനങ്ങളാണ് ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചത്. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ പി ദാമോധര പണിക്കര്‍, കണ്‍വീനര്‍ പ്രഭാകരന്‍ തോന്നിക്കല്ല് , ട്രഷറര്‍ സതീശന്‍ ഗതിക്കുണ്ട്, , ക്ഷേത്രം പ്രസിഡന്റ് രാജന്‍ കാരാക്കോട്, സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കാനത്തില്‍ , ട്രഷറര്‍ വേണു കാനത്തില്‍, രക്ഷാധികാരിമാരായ ടി വി ഭാസ്‌കരന്‍ , കുഞ്ഞിരാമന്‍ കാനത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മഹാഗണപതി ഹോമം , പുല്ലൂര്‍ യോഗ സഭ വനിതാവേദി ഭജന സമിതിയുടെ ഭജന. 12 ന് മഹാപൂജ, പ്രസാദ വിതരണം, അന്നദാനം എന്നിവ നടന്നു വൈകിട്ട് 5.30 ന് തായമ്പക ,ദീപാരാധന ,ഭഗവത് സേവാ, ഹവിസ്സ് പൂജ , അത്താഴപൂജ , ശ്രീഭൂതബലി, തിടമ്പുനൃത്തം .8ന് നാടന്‍ പാട്ട് . വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രം ക്ഷേത്ര യുഎഇ കൂട്ടായ്മഅന്നദാനത്തിലേക്ക് അര ലക്ഷം രൂപ കൂട്ടായ്മ അംഗം ശ്രീജേഷ് തായംകട ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ക്ക്കൈമാറി.


