കാലിനച്ചടുക്കം: ഗൃഹനാഥന്‍ കുളത്തില്‍ വീണ് മരിച്ചു. തായന്നൂര്‍ ആലത്തടിയിലെ കെ.ദാമോദരന്‍ (58) ആണ് മരിച്ചത്. കര്‍ഷകനായ ഇയാള്‍ ഇന്നലെ വൈകിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കൃഷി സ്ഥലത്തെ കുളത്തില്‍ വീണ നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാള്‍ക്ക് കാഴ്ചശക്തി കുറവാണെന്ന് പറയപ്പെടുന്നു. ഭാര്യ: സരോജിനി.
ഗൃഹനാഥന്‍ കുളത്തില്‍ വീണ് മരിച്ചു; കാലിച്ചാനടുക്കം ആലത്തടിയിലെ കെ.ദാമോദരന്‍ ആണ് മരിച്ചത്
