മികച്ച പങ്കാളിത്തത്തില്‍ ഗോത്രവര്‍ദ്ധന്‍ പരിപാടി നടത്തി

കാഞ്ഞങ്ങാട്: ജില്ലാ ലീഗ് സര്‍വീസ് അതോറിറ്റി ,താലൂക്ക് സര്‍വീസ് കമ്മിറ്റി , കാഞ്ഞങ്ങാട് നഗരസഭ, ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ്
, ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് എന്നിവര്‍ ചേര്‍ന്ന് പട്ടികവര്‍ഗ ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി അത്തിക്കോത്ത് എസി നഗര്‍ ഉന്നതിയില്‍ ഗോത്രവര്‍ദ്ധന്‍ പരിപാടി നടത്തിയത്. അത്തിക്കോത്ത് നടത്തിയ പരിപാടി അഡീഷണല്‍ ജില്ലാ ജഡ്ജ്, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍മായ പിഎം സുരേഷ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ട്ടക്ക് അബ്ദുള്ള,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ലത,കൗണ്‍സിലര്‍മാരായ എം സൗദാമിനി, കെ വി സുശീല, ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ സി ശാര്‍ഗദരന്‍ , ജനമൈത്രി പോലീസ് പ്രദീപന്‍ കോതോളി,ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി വി രാകേഷ്, ഉര് മൂപ്പന്‍രാജന്‍ അത്തിക്കോത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൂര്യ ജാനകി, സി.ബിന്ദു, ടി എല്‍ എസ് എ, അംബേഡ്കര്‍ ലൈബ്രറി പ്രസിഡന്റ് കെ സി നാരായണന്‍ , ബി.കൃഷ്ണന്‍, ജി.പ്രജീഷ് , പി മധു, മഞ്ജുനാഥ് എന്നിവര്‍ സംസാരിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി രഘുനാഥ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എം രമേശന്‍ എന്നിവര്‍ക്ക് ലഹരിവിരുദ്ധ ആരോഗ്യ ക്ലാസുകള്‍ എടുത്തു. മജീഷ്യന്‍ സുരേഷ് നാരായണന്‍ മോട്ടിവേഷന്‍ മാജിക് നടത്തി. താലൂക്ക് ലീഗല്‍ സെക്രട്ടറി പി വി മോഹനന്‍ സ്വാഗതവും,എസ് ടി പ്രമോട്ടര്‍ സി ജസ്ന നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവുതെച്ച ഉന്നതിയിലെ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു.

error: Content is protected !!