കാഞ്ഞങ്ങാട് : കിഴക്കുംകര നാലപ്പാലം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവവും കുടുംബ സംഗമവും മാര്‍ച്ച് 14,15, 16 തീയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 14 ന് വൈകിട്ട് നടക്കുന്ന കുടുംബ സംഗമം അജാനൂര്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനവും സ്മരണിക പ്രകാശവും നിര്‍വഹിക്കും.കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് മുഖ്യാതിഥിയാവും.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാഘവന്‍ ദൊഡു വയല്‍ അധ്യക്ഷനാവും. നാലപ്പാടം പത്മനാഭന്‍ സ്മരണിക പരിചയപ്പെടുത്തും. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെയും വിവിധ മേഖലകളിലും കഴിവ് തെളിയിച്ച തറവാട് അംഗങ്ങളെ ആദരിക്കും. പല്ലവനാരായണന്‍സാംസ്‌കാരിക പ്രഭാഷണം നടത്തും. തറവാട്ടുകാരണര്‍ നാരായണന്‍ പാടി, കുഞ്ഞിക്കണ്ണന്‍ ഉദിനൂര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മീന ,എം വി മധു എന്നിവര്‍ സംബന്ധിക്കും.ജനറല്‍ കണ്‍വീനര്‍ നാരായണന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വരദ നാരായണന്‍ നന്ദിയും പറയും. തുടര്‍ന്ന് തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്തങ്ങള്‍. 15 ന് രാവിലെ കലവറ ഘോഷയാത്ര. വൈകിട്ട് 7 ന് തെയ്യം കൂടല്‍.വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി അമ്മ, പടക്കെത്തി ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ കുളിച്ചു തോറ്റം. 16 ന് പുലര്‍ച്ചെ 2 ന് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്.ചാമുണ്ഡി അമ്മ, രാവിലെ 10ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 11. 50 മുതല്‍ 12 .50 വരെയുള്ള മുഹുര്‍ത്തില്‍ പടക്കെത്തി ഭഗവതിയുടെ തിരമുടി ഉയരല്‍, തുടര്‍ന്ന് ഗുളിക ദൈവം. ഉച്ചക്ക് 12 മണി മുതല്‍ അന്ന പ്രസാദം വാര്‍ത്ത .സമ്മേളനത്തില്‍ ഭാരവാഹികളായ രാഘവന്‍ ദൊഡുവയല്‍, നാരായണന്‍ ബല്ല, വരദ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
നാലപ്പാടം കുന്നത്ത് തറവാട് കുടുംബ സംഗമവും കളിയാട്ടവും
